ടാറ്റ മോട്ടോഴ്സ് ഇന്‍ട്രാ വി40 ബൈ-ഫ്യൂവല്‍ പിക്കപ്പ് വിപണിയില്‍
കൊച്ചി: ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് വിഭാഗങ്ങളിലെ ബദല്‍ ഇന്ധന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് പുതിയ ഇന്‍ട്രാ വി40 ബൈ-ഫ്യൂവല്‍ പിക്കപ്പ് വാഹനം പുറത്തിറക്കി.
സിഎന്‍ജി- പെട്രോള്‍ ബൈ- ഫ്യൂവല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് 1,525 കിലോഗ്രാം പേലോഡും 2,960(9.7) അടി നീളമുള്ള ലോഡ് ബോഡിയാണുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന്‍ കരുത്തില്‍ 58 ബിഎച്ച്പി പവറും 106 എന്‍എം ടോര്‍ക്കും ഈ വാഹനം നല്‍കുന്നു.
ദീര്‍ഘദൂര യാത്രകളില്‍ ഇന്ധനക്ഷമത ഉറപ്പാക്കാനായി 110 ലിറ്റര്‍ ശേഷിയുള്ള വലിയ സിഎന്‍ജി ടാങ്കും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Comments
Post a Comment