Posts

Showing posts from June, 2026

ടാറ്റ മോട്ടോഴ്സിന്‍റെ ഇലക്ട്രിക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യമേറുന്നു

Image
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, വിവിധ വിഭാഗങ്ങളിലായി 3,400-ലധികം ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്ക് ഓര്‍ഡറുകള്‍ നേടി. 2,000 എസ്സിവികളും പിക്ക്-അപ്പുകളും, 900 ട്രക്കുകള്‍, 500 ബസുകള്‍ എന്നിവ  ഉള്‍പ്പെടുന്നതാണ് ഓര്‍ഡറുകള്‍.  ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, എഫ്എംസിജി, എഫ്എംസിഡി വിതരണം, ഇന്‍ട്രാ-സിറ്റി മൊബിലിറ്റി, സിമന്‍റ്, സ്റ്റീല്‍, ഖനനം, ടാര്‍മാക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഇലക്ട്രിക്ക് വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറെ .

ബിഎന്‍സി മോട്ടോഴ്സിന്‍റെ പുതിയ ഷോറൂം ചന്തിരൂരില്‍

Image
  കൊച്ചി: കോയമ്പത്തൂര്‍ ആസ്ഥാനമായ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎന്‍സി മോട്ടോഴ്സിന്‍റെ പുതിയ ഷോറൂം ചന്തിരൂരില്‍ മിഷന്‍ ഹോസ്പിറ്റലിനു എതിര്‍വശത്തെ അറഫ ബില്‍ഡിങില്‍ പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം ജുവല്‍ മേരി, സംവിധായകന്‍ ശിവന്‍ അമ്പാട്ട്, സംഗീത സംവിധായകന്‍ ജോജി തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി   ഇളവുകളും പ്രഖ്യാപിച്ചി-ട്ടുണ്ട്. ബിഎന്‍സിയുടെ ചാലഞ്ചര്‍ എസ് 110 എന്ന മോഡല്‍ മോട്ടോര്‍സൈക്കിള്‍ 99,900 രൂപയ്ക്കും, ചാലഞ്ചര്‍ എസ് 125 മോഡല്‍ 1,45,000 രൂപയ്ക്കും ലഭിക്കും.  പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളാണ് ബിഎന്‍സി ഉല്‍പ്പാദിപ്പിക്കുന്നത്.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാധ്യതകളുള്ള വിപണിയാണ് കേരളം. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇവിടെ കാര്യമായി നടക്കു-ന്നുണ്ട്. ഞങ്ങളുടെ പ്രധാന മോഡലുകളായ ചാലഞ്ചര്‍ എസ് 110, എസ്125 എന്നിവയെ നേരിട്ടറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കന്നതാണ്  എക്സ്പീരിയന്‍സ് സെന്‍ററുകള്‍.  ഈ മേഖലയിലെ ഉപഭോക്താക്കളുടെ അടുത്തെത്തി...

ടാറ്റ മോട്ടോഴ്സ് ഇന്‍ട്രാ വി40 ബൈ-ഫ്യൂവല്‍ പിക്കപ്പ് വിപണിയില്‍

Image
കൊച്ചി: ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് വിഭാഗങ്ങളിലെ ബദല്‍ ഇന്ധന സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ടാറ്റ മോട്ടോഴ്സ് പുതിയ ഇന്‍ട്രാ വി40 ബൈ-ഫ്യൂവല്‍ പിക്കപ്പ് വാഹനം പുറത്തിറക്കി. സിഎന്‍ജി- പെട്രോള്‍ ബൈ- ഫ്യൂവല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് 1,525 കിലോഗ്രാം പേലോഡും 2,960(9.7) അടി നീളമുള്ള ലോഡ് ബോഡിയാണുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന്‍ കരുത്തില്‍ 58 ബിഎച്ച്പി പവറും 106 എന്‍എം ടോര്‍ക്കും ഈ വാഹനം നല്‍കുന്നു. ദീര്‍ഘദൂര യാത്രകളില്‍ ഇന്ധനക്ഷമത ഉറപ്പാക്കാനായി 110 ലിറ്റര്‍ ശേഷിയുള്ള വലിയ സിഎന്‍ജി ടാങ്കും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.